Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിച്ചുയർന്ന് ഒമാന്റെ ബജറ്റ് കമ്മി

മസ്കത്ത് ∙ എണ്ണവിലയിടിവിനെ തുടർന്ന് ഒമാന്റെ ബജറ്റ് കമ്മി വീണ്ടും ഉയർന്നു. 4,023.3 ദശലക്ഷം റിയാലാണ് ജൂലൈ അവസാനത്തെ റിപ്പോർട്ട് പ്രകാരം കമ്മി. കഴിഞ്ഞ വർഷം 2,391.1 ദശലക്ഷം റിയാലായിരുന്നു കമ്മി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 68.3 ശതമാനത്തിന്റെ വർധനയാണു കമ്മിയിലുണ്ടായത്.

ദേശീയ സ്ഥിതിവിവര വിഭാഗം റിപ്പോർട്ടിൽനിന്നാണു കണക്കുകൾ. ഈ സാഹചര്യം കണക്കിലെടുത്തു സർക്കാർ കൂടുതൽ സാമ്പത്തിക പരിഷ്‌കരണ നടപടികളിലേക്കു കടന്നേക്കാനാണു സാധ്യത.

എണ്ണമേഖലയിൽനിന്നുള്ള വരുമാനത്തിൽ 46.1 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 3.326 ശതകോടി റിയാൽ വരുമാനം ലഭിച്ചിരുന്നത് ഈ വർഷം 1.794 ശതകോടി റിയാലായി കുറഞ്ഞു. ബാരലിന് 60.2 ഡോളർ കഴിഞ്ഞ വർഷം ശരാശരി വില ലഭിച്ചപ്പോൾ ഈ വർഷം അത് 37.6 ഡോളറായി കുറഞ്ഞു. ബാരലിനു 45 ഡോളർ പ്രതീക്ഷിത വില കണക്കാക്കിയാണ് ഈ വർഷത്തെ ബജറ്റ് പ്രഖ്യാപിച്ചത്. എന്നാൽ, 16% വില കുറവാണുണ്ടായത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.