Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗജന്യ വിദ്യാഭ്യാസ സ്‌കോളർഷിപ്പുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്

malabar-gold-scholarship

മസ്‌കത്ത് ∙ ദാർസൈത്ത് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കായി സൗജന്യ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതിയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. അഞ്ചു വിദ്യാർഥികൾക്കായി ആറു മാസത്തെ ട്യൂഷൻ ഫീസ് മലബാർ ഗോൾഡ് നൽകും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് റീജനൽ ഹെഡ് നജീബ് കെ സ്‌കോളർഷിപ്പ് തുകയായ 1273 റിയാലിന്റെ ചെക്ക് പ്രിൻസിപ്പൽ ശ്രീദേവി പി.താഷ്‌നാഥിനു കൈമാറി. എസ്എംസി പ്രസിഡന്റ് അജയൻ പൊയ്യാറ, മുൻ എസ്എംസി പ്രസിഡന്റ് അബ്ദുർറഹീം കാസിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.