Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം 21ന്

മസ്‌കത്ത്∙ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം ഈ മാസം 21 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് മസ്‌കത്ത് വാദി കബീറിലെ ക്രിസ്റ്റൽ സ്യൂട്ട്‌സിൽ നടക്കുന്ന പരിപാടിയിൽ സിപിഐ (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രഭാഷണം നടത്തും.

ശ്രീനാരായണ ഗുരു അനുസ്മരണം വിജയിപ്പിക്കുന്നതിനായി പി.എം. ജാബിർ ചെയർമാനും റജിലാൽ കെ. കൺവീനറുമായ സ്വാഗതസംഘം രൂപവൽകരിച്ചു. പ്രകാശ് കാരാട്ട്, സക്കറിയ, പ്രഫ. കെ.എൻ. പണിക്കർ, ഡോ. രാജൻ ഗുരുക്കൾ, കെ.ഇ.എൻ., പോക്കർ മാസ്റ്റർ, പി. രാജീവ്, കെ.ടി.ജലീൽ, പ്രഫ. രവീന്ദ്രനാഥ്, ഡോ. ശിവദാസ്, എം.ആർ. രാഘവ വാര്യർ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ പരിപാടികളിൽ പ്രഭാഷണം നടത്തിയിരുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.