Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രാലയങ്ങളുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, കരുതിയിരിക്കണമെന്ന് അധികൃതര്‍

മസ്‌കത്ത്: മന്ത്രാലയങ്ങളുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിക്കുന്നതിനെ കരുതിയിരിക്കണമെന്ന് അധികൃതര്‍. ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമെ സ്വീകരിക്കാവൂ എന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രി ഡോ. മദീഹ ബിന്‍ത് അഹ്മദ് ബിന്‍ നാസര്‍ അല്‍ ശൈബാരിയയുടെ പേരിലും വ്യജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് മുന്നറിയിപ്പുമായി മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ട വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മറ്റു സര്‍ക്കാര്‍ വിഭാഗങ്ങളുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.