Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ സുഗന്ധദ്രവ്യം നിര്‍മിച്ച പ്രവാസികളെ പിടികൂടി

fake-incense

മസ്‌കത്ത്: വ്യാജ സുഗന്ധദ്രവ്യം നിര്‍മിച്ച പ്രവാസികളെ ഉപഭോക്തൃ സംരക്ഷണ വിഭാഗം പിടികൂടി. മത്രയിലെ താമസ സ്ഥലത്താണ് ഇവര്‍ നിര്‍മാണവും പാക്കിംഗും നടത്തിയിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍മിക്കുന്നതിന് ഉപയോഗിച്ചിചിരുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ശരീരത്തിന് ഹാനീകരമായ സുഗന്ധദ്രവ്യമാണ് പ്രതികള്‍ നിര്‍മിച്ചിരുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.

ഉപഭോക്തൃ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍ മത്ര സൂഖില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സുഗന്ധദൃവ്യങ്ങള്‍ കടകളില്‍ വില്‍പനക്കുവെച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് നിര്‍മിക്കുന്നവരെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പബ്ലിക് പ്രൊസിക്യൂഷന്റെ അനുമതിയോടെ റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ച് ഉപഭോക്തൃ വിഭാഗം നിര്‍മാണം നടത്തുന്ന സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുഛമായ വിലക്കാണ് മാര്‍ക്കറ്റില്‍ വ്യാജ സുഗന്ധദ്രവ്യങ്ങള്‍ പിടിച്ചെടുത്തത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.