Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖസബിൽ നിന്ന് ഇറാനിലേക്ക് ഒരു ഫെറി സർവീസ് കൂടി

മസ്‌കത്ത്∙ ഖസബിൽ നിന്ന് ഇറാൻ നഗരമായ ബന്ദർ അബ്ബാസിലേക്കുള്ള നാഷനൽ ഫെറി സർവീസ് 25ന് ആരംഭിക്കും. മറ്റൊരു ഇറാൻ നഗരമായ ഖശ്മിലേക്ക് ജൂലൈയിൽ ഫെറി സർവീസ് ആരംഭിച്ചിരുന്നു. വ്യാഴം, ശനി ദിവസങ്ങളിലാണു ഖസബിൽ നിന്ന ബന്ദർ അബ്ബാസിലേക്കു സർവീസ്. രാവിലെ ഏഴിനു ഖസബിൽ നിന്നു പുറപ്പെടും. ഇറാൻ സമയം രാവിലെ എട്ടിനു ബന്ദർ അബ്ബാസിൽ എത്തും. ഇക്കോണമി ക്ലാസിന് 35 റിയാലും ബിസിനസ് ക്ലാസിന് 60 റിയാലുമാണു വൺവേ ടിക്കറ്റ് നിരക്ക്. റിട്ടേൺ അടക്കം ഇക്കോണമി ക്ലാസിന് 60 റിയാലും ബിസിനസ് ക്ലാസിന് 90 റിയാലുമാണ് നിരക്ക്. 

Your Rating: