Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടന്‍ പന്തുകളി മത്സരങ്ങള്‍ക്ക് തുടക്കമായി

മസ്‌കത്ത്∙ കോട്ടയത്തിന്റെ സ്വന്തം കായിക വിനോദമായ നാടന്‍ പന്തുകളി മത്സരങ്ങള്‍ക്ക് ഖുറം ആംഫി തീയറ്ററിന് സമീപത്തെ ഗ്രൗണ്ടില്‍ തുടക്കമായി. നേറ്റീവ് ബാള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം ഉദ്ഘാടനം നിര്‍വഹിച്ചു.

പുതിയ കായിക ഇനങ്ങള്‍ക്ക് താരങ്ങളും പ്രസിദ്ധിയും ലഭിക്കുന്ന പുതിയ സാഹചര്യത്തില്‍ അന്യം നിന്നുപോകുമായിരുന്ന നാടന്‍ പന്തുകളിയെ പുതിയ തലമുറ ഏറ്റെടുത്ത് നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് പ്രശംസനീയമാണെന്ന് ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം പറഞ്ഞു. പ്രസിഡന്റ് തോമസ് രാജന്‍ അധ്യക്ഷത വഹിച്ചു.

ഒമാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികളായ സാലിം അല്‍ ഖഹാലി, മൂസാ അല്‍ ഫാര്‍സി, ഒമാന്‍ അറബ് യൂണിവേഴ്‌സിറ്റി പ്രോഫസര്‍ ഡോ. ഷെറിമോന്‍, ഡീക്കന്‍ സണ്ണി, ഭാരവാഹികളായ സാജന്‍ സി. വര്‍ഗീസ്, മാത്യു, ഷിബു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ വിജയികളാകുന്നവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

Your Rating: