Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചക വാതക സിലിന്‍ഡറുകളില്‍ പലതും സുരക്ഷിതമല്ല

മസ്‌കത്ത്: താമസ സ്ഥലങ്ങളിലും ഹോട്ടലുകളിലും ഉപയോഗിച്ചുവരുന്ന പാചക വാതക സിലിന്‍ഡറുകളില്‍ 7,992 എണ്ണം സുരക്ഷിതമല്ലാത്തതെന്ന് റിപ്പോര്‍ട്ട്. 44,446 എണ്ണത്തിലാണ് പരിശോധന നടത്തിയത്. 108 ലിറ്ററിന്റെയും 48 ലിറ്ററിന്റെയും സിലിന്‍ഡറുകളാണ് സുരക്ഷിതമല്ലാത്തതില്‍ ഏറെയും. ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയുള്ള സമയങ്ങളില്‍ വാണിജ്യ മന്ത്രാലത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ സ്‌പെസിഫിക്കേഷന്‍ ആന്റ് മെഷര്‍മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത്തരം സിലിന്‍ഡറുകള്‍ കണ്ടെത്തിയത്. ഇവ മാറ്റി പുതിയത് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.