Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിസിസി സഞ്ചാരികള്‍ ഒമാനിലേക്ക്

മസ്‌കത്ത്: ബലി പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ജിസിസി സഞ്ചാരികള്‍ ഒമാനിലേക്ക്. അനകൂല കാലാവസ്ഥയാണ് സഞ്ചാരികളെ ഒമാനിലേക്കെത്തിക്കുന്നത്. ഇതിനോടകം തന്നെ രാജ്യത്ത് എത്തിയ സഞ്ചാരികള്‍ നിരവധിയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും. തലസ്ഥാനത്തും മിക്ക ഹോട്ടലുകളും 80 ശതമാനത്തില്‍ കൂടുതല്‍ ബുക്കിംഗ് കഴിഞ്ഞിരിക്കുകയാണ്.

ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്തു. യു എ ഇയെയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ജി സി സിയില്‍ നിന്നുള്ളവര്‍ തിരഞ്ഞെടുക്കാറുള്ളതെങ്കിലും ഇവിടെ ഓണ്‍അറൈവല്‍ വിസ സംവിധാനം എടുത്തുകളഞ്ഞത് സഞ്ചാരികളെ കുറക്കും. ഇതും ഒമാന് ഗുണം ചെയ്യും.
ഗള്‍ഫ് മേഖലയിലെ ഏറ്റവും ചൂട് കുറഞ്ഞ അന്തരീക്ഷമാണ് ഒമാനിലേത്.

ഖരീഫ് സീസണ്‍ അവസാനിക്കാനായതിനാല്‍ സലാലയിലേക്ക് ഇത്തവണയും കൂടുതല്‍ സഞ്ചാരികളെത്തും. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര മേഖലകളായ ജബല്‍ അഖ്ദര്‍, ജബല്‍ ശംസ്, ഒമാന്‍ കടലിലെ തിമിംഗല കാഴ്ച എന്നിവയുടെയെല്ലാം സീസണ്‍ സമയമാണിപ്പോള്‍.

ഇതിനോടകം തന്നെ ടൂറിസം പ്രദേശങ്ങളിലെയെല്ലാം ഹോട്ടലുകള്‍ അവധി ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ജി സി സി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ അല്‍ ഹൂത്ത കേവ് ഈ മാസം അഞ്ചിന് സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. ഈദ് ദിനത്തിലും ഇവിടെ കൂടുതല്‍ സഞ്ചാരികള്‍ എത്തും.

Your Rating: