Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ മെഡല്‍

gold

മസ്‌കത്ത്∙ 17ാമത് ക്ഷിറ്റീജ് രാജ്യാന്തര ചിത്ര രചനാ മത്സരത്തില്‍ സീബ് ഇന്ത്യന്‍ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ മെഡല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂളുകളില്‍ നിന്നായി 28,637 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ ഏറ്റുമുട്ടിയത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളായ അര്‍ണവി അരുണ്‍ ദേശായ്, ജോഹന്ന സൂസന്‍ ജോണ്‍സന്‍, നാലാം ക്ലാസ് വിദ്യാര്‍ഥി അദ്രിക രാഹുത്, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഹ്രുദ്ദീന്‍ ദേവ്, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ആര്‍ദ്ര ജയകൃഷ്ണന്‍, പൂജ ധര്‍മാസ, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി സുബൈദ ശെനാസ് എന്നിവരാണ് സ്വര്‍ണ മെഡല്‍ നേടിയത്. വിജയകളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും അധ്യാപകരും അനുമോദിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.