Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍ക്കാര്‍ വാഹനങ്ങളില്‍ ട്രാക്കിംഗ് സംവിധാനം സ്ഥാപിക്കുന്നു

മസ്‌കത്ത്: സര്‍ക്കാര്‍ വാഹനങ്ങളില്‍ ട്രാക്കിംഗ് സംവിധാനം സ്ഥാപിക്കുന്ന പ്രവൃത്തി തുടരുന്നു. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഓഫീസ് ആവശ്യങ്ങള്‍ക്കല്ലാതെ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് സര്‍ക്കാറിന് അധിക ചെലവ് വരുത്തിവെക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ട്രാക്കിംഗ് സംവിധാനം വാഹനങ്ങളില്‍ സ്ഥാപിച്ചു തുടങ്ങിയതായി റീജ്യനല്‍ മുന്‍സിപ്പാലിറ്റീസ് മന്ത്രാലയത്തെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ മന്ത്രാലയങ്ങളുടെയും വാഹനങ്ങളില്‍ ഇതിനോടകം തന്നെ ട്രാക്കിംഗ് സംവിധാനം സ്ഥാപിച്ചു കഴിഞ്ഞതായി മന്ത്രാലയം അഡ്മിനിസ്‌ട്രേഷന്‍ അഫേഴ്‌സ് ഡയറക്ടര്‍ ജനറല്‍ യഹ്‌യ അല്‍ വഹൈബി പറഞ്ഞു. വാഹനം പുറപ്പെടുമ്പോഴും നിര്‍ത്തുമ്പോഴും ഇത് വഴി വിവരങ്ങള്‍ ലഭിക്കും. ഡ്രൈവര്‍ നിയമം ലംഘിക്കുന്നുണ്ടോ എന്നത് എളുപ്പത്തില്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. അമിത വേഗത അടക്കമുള്ള കാര്യങ്ങള്‍ ട്രാക്കിംഗ് സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കും.

സ്‌പെയര്‍ പാട്‌സ് വാങ്ങുന്നതിനും അറ്റകുറ്റ പണികള്‍ക്കുമായി വലിയ തോതിലാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ഇതിനും ഉടന്‍ പരിഹാരം കണ്ടേക്കും. നിലവില്‍ ഇന്ധനത്തിനും അറ്റകുറ്റപണികള്‍ക്കുമായി അനുവദിക്കപ്പെട്ടിട്ടുള്ള തുകയില്‍ കുറവ് വരുത്തിയിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.