Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ വനിതകള്‍ക്ക് തൊഴില്‍ വിസാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മാനവവിഭവ മന്ത്രാലയം

മസ്‌കത്ത്∙ വിദേശ വനിതകള്‍ക്ക് തൊഴില്‍ വിസാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മാനവവിഭവ മന്ത്രാലയം. ഇത് സംബന്ധമായി തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്. എന്നാല്‍, ചില നിയന്ത്രണങ്ങള്‍ തൊഴില്‍ വിസകളില്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രാലയം ഉപദേശകനെ ഉദ്ദരിച്ച ടൈംസ് ഓഫ് ഒമാന്‍ വ്യക്തമാക്കി.
അതേ സമയയം, പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ക്കുന്നതിനായി ചില തൊഴിലാളികള്‍ക്ക് അപേക്ഷിച്ച് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രാലയം വിസ അനുവദിക്കുന്നത് നിര്‍ത്തി വെച്ചതായി പ്രചാരണമുണ്ടായത്.

നിര്‍മാണ മേഖല, ചെറുകിട വ്യവസായം എന്നീ മേഖലകളില്‍ വിസ അനുവദിക്കുന്നതിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമവിധേയമായ വിസകളില്‍ വിദേശികളായ വനിതാ തൊഴിലാളികള്‍ക്ക് രാജ്യത്ത് തൊഴിലെടുക്കാം. എന്നാല്‍, സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. കമ്പനികളില്‍ തൊഴിലാളികള്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്ന പക്ഷം വിസ അനുവദിക്കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.‌

സ്ട്രീറ്റുകളിലെ കടകളിലേക്കും കൂടുതല്‍ പുരുഷ തൊഴിലാളികളുള്ള നിര്‍മാണ മേഖലകളിലും സ്ത്രീ തൊഴിലാളികള്‍ക്ക് വിസ അനുവദിച്ചിരുന്നില്ല. പൊതു ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളുടെ ഔട്ട്‌ലെറ്റുകളിലേക്ക് മാത്രമാണ് സ്ത്രീ തൊഴിലാളികള്‍ക്ക് വിസ നല്‍കിയിരുന്നത്. സ്ത്രീകള്‍ക്ക് അനുയോജ്യമല്ലാത്ത ജോലികള്‍ക്ക് വിസ അനുവദിക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രാലയം ഉപദേശകന്‍ വ്യക്തമാക്കി. നിര്‍മാണ തൊഴിലാളികളായ 2,000 പുരുഷന്‍മാര്‍ ഉള്ള കമ്പനികളില്‍ എന്തിനാണ് ഒരു സ്ത്രീത്തൊഴിലാളിയെന്നും അദ്ദേഹം ചോദിച്ചു. 

Your Rating: