Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാന്‍ഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ സീബ് ഇന്ത്യന്‍ സ്‌കൂളിന് വിജയം

handball-team

മസ്‌കത്ത്: ഒമാന്‍ ക്ലസ്റ്റര്‍ സി ബി എസ് ഇ ഹാന്‍ഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ സീബ് ഇന്ത്യന്‍ സ്‌കൂളിന് വിജയം. 14 വയസിനും 19 വയസിനും താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗങ്ങളിലാണ് സീബ് ഇന്ത്യന്‍ സ്‌കൂള്‍ വെന്നിക്കൊടി പാറിച്ചത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പര്‍ച്ചേഴ്‌സ് ചെയര്‍മാന്‍ വല്‍ജിന്ദര്‍ സിംഗ്, ഐ ടി ചെയര്‍മാന്‍ അല്‍പേഷ് താക്കര്‍, സി ബി എസ് ഇ ക്ലസ്റ്റര്‍ കായിക നിരീക്ഷകന്‍ ആര്‍ എസ് പത്യാര്‍ച്ച് എന്നിവര്‍ സന്നിഹിതരായിരുന്നു.പ്രിന്‍സിപ്പല്‍ നാഘേഷ് ഗേല്‍ക്കര്‍ സ്വാഗതം ആശംസിച്ചു. സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ മിസ് അസാലിയ പി മത്സരാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ മാറ്റുരച്ച മത്സരത്തിലെ വിജയികള്‍ ഇന്ത്യയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ മാറ്റുരക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.