Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍

മസ്‌കത്ത്: ബലി പെരുന്നാളിനോനടുബന്ധിച്ച മൃഗങ്ങളെ അറവ് നടത്തുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് മുന്നറിയിപ്പ്. മാംസങ്ങള്‍ മുറിക്കുമ്പോഴും മറ്റും കൈയുറ, ഷൂസ് എന്നിവ ധരിക്കണമെന്നും മൃഗങ്ങളില്‍ നിന്ന് പടരാന്‍ സാധ്യതയുള്ള വൈറസുകളില്‍ നിന്ന് സ്വയം സുരക്ഷ നേടണമെന്നും അധികൃതര്‍ വ്യക്തമാക്കി. മൃഗങ്ങള്‍ വില്‍പന നടത്തുന്ന പരമ്പരാഗത സൂഖുകളില്‍ എല്ലാം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നുവരികയാണ്.

ബലി പെരുന്നാളിനോടനുബന്ധിച്ച് അന്യരാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തിയ മൃഗങ്ങളെ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അറവ് നടത്തുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ മാരകമായ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയം ലാഘവത്തോടെ കാണരുതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെയും മറ്റും നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍  പറയുന്നു.

Your Rating: