Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാന്‍ ക്ലസ്റ്റര്‍ കൊക്കോ ടൂര്‍ണമെന്റ്, മുലദ്ദ ഇന്ത്യന്‍ സ്‌കൂളിന് ചാമ്പ്യന്‍ഷിപ്പ് ട്രോഫി

muladha-school

മുലദ്ദ: സലാല ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സി ബി എസ് ഇ ഒമാന്‍ ക്ലസ്റ്റര്‍ കൊക്കോ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കരസ്ഥമാക്കി. സലാല ഇന്ത്യന്‍ സ്‌കൂളുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ 18 - 10 എന്ന നിലയില്‍ മുലദ്ദ വിജയത്തേരിലേറി.

ടീം ക്യാപ്റ്റന്‍ ഡാല്‍ഫിന്‍ ഷിജോ പീറ്റര്‍ (പ്ലസ്ടു) ഷഹ്ദാദ് അസ്ലം, ഗോകുല്‍ ഗോപിനാഥ്. (പ്ലസ് ടു) മുഹമ്മദ് ജുനൈദ്, ജാമില്‍ പര്‍വേശ്, അിജിത്ത ്ഷില്‍, മുസാബ്, സുഫിയാന്‍, സിജിന്‍ കെ (പ്ലസ് വണ്‍) പ്രബിന്‍ ഷിജോ പീറ്റര്‍, മുഹമ്മദ് ജലാല്‍, അഫ്താബ് റാഫി, അമല്‍ ദേവ് (പത്താം തരം) എന്നവരായിരുന്നു ടീം അംഗങ്ങള്‍. 'ബെസ്റ്റ് പ്ലെയര്‍' ആയി സിജിന്‍ കെ തെരെഞ്ഞെടുക്കപ്പെട്ടു.

മികച്ച വിജയം കൈവരിക്കാന്‍ പ്രയത്‌നിച്ച കായികാധ്യാപകന്‍ സി കെ പ്രവീണിനെയും വിദ്യാര്‍ഥികളെയും പ്രിന്‍സിപ്പല്‍ എസ് ഐ ഷരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി എസ് സുരേഷ്, കോക്കരിക്കുലര്‍ & എക്‌സട്രാ കരിക്കുലര്‍  ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ ഡോ. ലേഖ ഒ സി എന്നിവരും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും അഭിനന്ദിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.