Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ സ്‌കൂളില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

indian-school


മുലദ്ദ: ഇന്ത്യന്‍ സ്‌കൂളില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. സോഷ്യല്‍ സയന്‍സ് വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ മഹിമ സാറ ചാക്കോ അവതരിപ്പിച്ച 'ഇന്നത്തെ ചിന്താവിഷയ'ത്തിലൂടെ മഹാത്മാഗന്ധിയുടെ വചനങ്ങള്‍ വ്യത്യസ്തമായി. ഗാന്ധിജിയുടെ ജീവചരിത്രം മേഘ അവതരിപ്പിച്ചു. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരം ശുചീകരിച്ചു.


സാമൂഹിക ശാസ്ത്ര വിഭാഗം മേധാവി റീത്ത ശിവരാജിന്റെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവചരിത്രം ഉള്‍ക്കൊള്ളു 'ഹേ റാം' എന്ന പുസ്തകം ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ തയാറാക്കി. പ്രിന്‍സിപ്പല്‍ എസ് ഐ ഷരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി എസ് സുരേഷ്, കോകരിക്കുലര്‍ ആന്റ് എക്‌സട്രാ കരിക്കുലര്‍  ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ ഡോ ലേഖ ഒ സി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.