Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ സാക്ഷരതാദിനം

muladha-school

മസ്‌കത്ത്: മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ സാക്ഷരതാദിനമാഘോഷിച്ചു. അധ്യാപകന്‍ ധന്‍രാജ് സ്വാഗതം ആശംസി്ച്ചു. എസ് എം സി കണ്‍വീനര്‍ ഫെലിക്‌സ് വിന്‍സെന്റ് മുഖ്യാതിഥിയായിരുന്നു. ട്രഷറര്‍ മാര്‍ഗരറ്റ് റോഡ്രിക്‌സ്, പ്രിന്‍സിപ്പല്‍ എസ് ഐ ഷരീഫ,് വൈസ് പ്രിന്‍സിപ്പല്‍ വി എസ് സുരേഷ്, സി സി.& ഇ സി കോര്‍ഡിനേറ്റര്‍ ഡോ. ലേഖ ഒ സി, അധ്യപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവിത പുരോഗതിക്ക് വിദ്യാഭ്യാസം അത്ഭുതപൂര്‍വ്വമായ സംഭാവനയാണ് നല്‍കി വരുന്നതെന്ന് പ്രിന്‍സിപ്പല്‍ എസ് ഐ ഷരീഫ് പറഞ്ഞു. ഡോ. ലേഖ ഒ സി രചിച്ച സാക്ഷരതാഗാനം എസ് എന്‍ ജി മൂര്‍ത്തി വേദിയില്‍ അവതരിപ്പിച്ചു. വദ്യാഭ്യസത്തിന്റെ മഹത്വമറിയിക്കുന്ന നാടകം ഇംഗ്ലീഷ് വിഭാഗം തന്മയത്വത്തോടെ വേദിയലവതരിപ്പിച്ചു. അമൃത അനില്‍ നന്ദിപറഞ്ഞു.

Your Rating: