Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓണാഘോഷം

onam-celeb

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണാഘോഷം സമാപിച്ചു. അല്‍ ഫലജ് ഹോട്ടലില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടികളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ശനിയാഴ്ച നടന്ന ഓണസദ്യയില്‍ മൂവായിരത്തിലധികം പേര്‍ പങ്കെടുത്തു. വ്യാഴാ്ച രാത്രി ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
സാംസ്‌കാരിക അവാര്‍ഡ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ക്ക് മലയാളം വിഭാഗം കണ്‍വീനര്‍ ഗോപാലന്‍കുട്ടി കാര്‍ണവര്‍ സമ്മാനിച്ചു.

മികച്ച സി ബി എസ് ഇ അധ്യാപികക്കുള്ള പുരസ്‌കാരം നേടിയ ഡോ. ശ്രീദേവി പി താഷ്‌നാഥിനെ ചടങ്ങില്‍ ആദരിച്ചു. ഓണത്തിന് മുന്നോടിയായി നടത്തിയ കലാ മല്‍സരങ്ങളിലെ വിജയികള്‍ക്ക് അവാര്‍ഡ് നല്‍കി. സി ബി എസ് ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സദസില്‍ ആദരിച്ചു. മലയാള വിഭാഗം അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.