Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽനിയമ ലംഘനം: ആറു ദിവസത്തിനിടെ 278 വിദേശികൾ പിടിയിൽ

മസ്‌കത്ത്∙ തൊഴിൽ നിയമം ലംഘിച്ച 278 വിദേശികളെ ഈ മാസം നാല് മുതൽ 10 വരെയുള്ള ദിവസങ്ങളിൽ പിടികൂടിയതായി മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 213 പേരും വാണിജ്യ മേഖലയിൽ തൊഴിലെടുത്തവരാണ്. 28 കർഷകരും 37 വീട്ടുജോലിക്കാരും പിടിയിലായവരിൽപെടുന്നു.

211 പേരും സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവരാണ്. മസ്‌കത്ത് ഗവർണറേറ്റിൽ നിന്നാണ് കൂടുതൽ പേർ പിടിയിലായത് (85). നോർത്ത് ബാത്തിന ഗവർണറേറ്റിൽ നിന്ന് 46 നിയമലംഘകരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസങ്ങളിൽ പിടികൂടിയ വിവിധ രാജ്യക്കാരായ 165 വിദേശികളെ കഴിഞ്ഞയാഴ്ച നാടുകടത്തിയിരുന്നു. 

Your Rating: