Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്ന് ലക്ഷത്തോളം ഒമാനി റിയാലുമായി മലയാളി മുങ്ങിയതായി പരാതി

മസ്‌കത്ത്: മൂന്ന് ലക്ഷത്തോളം ഒമാനി റിയാലുമായി മലയാളി മുങ്ങിയതായി പരാതി. കൊച്ചി സ്വദേശി കാസിം ഇസ്മാഈല്‍ ശൈഖ് കഴിഞ്ഞ മാസം അവസാനം മുതലാണ് കാണാതായതെന്ന് പണം നഷ്ടമായവര്‍ പറഞ്ഞു. കാസിം ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ നമ്പറിലും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.

മലയാളികള്‍ അടക്കമുള്ള വിദേശികളില്‍ നിന്ന് കാസിം പണം വാങ്ങിയിരുന്നു. നിരവധി ആളുകളില്‍ നിന്നും വ്യവസായത്തില്‍ പങ്കാളികളാക്കാം എന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. വിശ്വസ്തനായ വ്യക്തിയായതിനാലാണ് പണം നല്‍കിയിരുന്നതെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു.

വ്യവസായങ്ങള്‍ ഒന്നും ആരംഭിക്കാതിരുന്നതോടെ കാസിമിനെ തിരക്കിയെ നിക്ഷേപകര്‍ ഇയാള്‍ മുങ്ങിയതായി അറിയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആറ് പരാതികളായി കാസിമിനെതിരെ പോലീസില്‍ നല്‍കിയിരിക്കുന്നത്. നിക്ഷേപക വിസയിലാണ് കാസിം ഒമാനിലെത്തിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.