Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രക്കില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ മലയാളി സഹായം തേടുന്നു

seek-help

മസ്‌കത്ത്: ക്ലീനിംഗ് ജോലിക്കിടയില്‍ ട്രക്കില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ സുവൈഖിലെ നഗരസഭാ തൊഴിലാളിയായ മലയാളി സഹായം തേടുന്നു.  കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര ഓണമ്പള്ളില്‍ നിസാറുദ്ദീനാണ് അര്‍ദ്ധബോധാവസ്ഥയില്‍ കഴിയുന്നത്. നാല് വര്‍ഷമായി നിസാര്‍ സുവൈഖ് നഗരസഭയില്‍ ക്ലീംനിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ മാസം 19നാണ് അപകടം സംഭവിച്ചത്.

ട്രക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ നിസാറുദ്ദീനെ ഗുരുതര പരുക്കുകളോടെ സൊഹാര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. പര സഹായില്ലാതെ കിടക്കയില്‍ നിന്ന് എഴുനേല്‍ക്കാനോ മറ്റു ആവശ്യങ്ങള്‍ക്കോ സാധിക്കാത്ത നിസാറുദ്ദീന്റെ ബോധം പകുതി നിലച്ച നിലയിലാണ്. മൂന്ന് മക്കളും ഭാര്യയും വൃദ്ധരായ മാതാപിതാക്കളും അടങ്ങിയതാണ് നിസാറിദ്ദീന്റെ കുടുംബം.

നിസാറുദ്ദീന് ചികിത്സക്കും മറ്റും ആവശ്യമായ സഹായങ്ങള്‍ സുഹൂല്‍ അല്‍ ഫൈഹ എം ഡി അബ്ദുല്‍ വാഹിദ് സൊഹാര്‍ കെ എം സി സി ജന. സെക്രട്ടറി കെ യൂസുഫ് സലീം ബിദായ കെ എം സി സി പ്രസിഡന്റ് അബ്ദുല്ല ശിറിയ എന്നിവരോടൊപ്പം സുവൈഖ് ലേബര്‍ ക്യാമ്പിലെത്തി നല്‍കിയിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.