Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനിമം ശമ്പളം വർധിപ്പിക്കുന്നു

സലാല ∙ ദോഫാർ ഗവർണറേറ്റിൽ സ്വദേശി തൊഴിലാളികളുടെ മിനിമം ശമ്പളം വർധിപ്പിക്കുന്നു. വിവിധ കമ്പനികളുമായി ഇതു സംബന്ധമായി മാനവവിഭവ മന്ത്രാലയം ദോഫാർ ഡയറക്ടറേറ്റ് ജനറൽ ഓഫ് മാൻപവർ കരാറിൽ ഒപ്പുവച്ചു. ഈ മാസം മുതൽ 400 റിയാൽ ആയിരിക്കും ചുരുങ്ങിയ വേതനം. സ്വകാര്യ മേഖലയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഈ നീക്കം ഗുണം ചെയ്യുമെന്നു ഡയറക്ടർ ജനറൽ ഓഫ് മാൻപവർ ഖാലിദ് മുഹമ്മദ് അൽ റവാഹി പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.