Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം, 12 മുതല്‍ 20 ദശലക്ഷം വരെ സഞ്ചാരികളെ ഉള്‍ക്കൊള്ളാനാകും

മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലില്‍ വര്‍ഷത്തില്‍ 12 മുതല്‍ 20 ദശലക്ഷം വരെ സഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം. ഒപ്റ്റിമം എയപോര്‍ട്ട് രൂപത്തിലാണ് മസ്‌കത്ത് വിമാനത്താവളവും ഒരുങ്ങുന്നത്. നിര്‍മാണം പുരോഗമിക്കുന്ന ടെര്‍മിനലില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ തന്നെയാണ് ഇത്രയധികം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുക.

യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കി വിമാനങ്ങളുടെ സര്‍വീസ് വര്‍ധിപ്പിച്ചാകും വിമാനത്താവളം ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുക. ഇത് ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കുന്നതിന് സഹായകമാകുമന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ ടെര്‍മിനല്‍ സെക്കന്‍ഡറി ടെര്‍മിനലായി നിലനിര്‍ത്തും. ബജറ്റ് എയര്‍ലൈനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായി ഈ ടെര്‍മിനല്‍ നിജപ്പെടുത്തും. സ്വകാര്യ വിമാനങ്ങള്‍ക്കും സെക്കന്‍ഡറി ടെര്‍മിനല്‍ മാത്രമാകും ഉപയോഗപ്പെടുത്താന്‍ സാധിക്കുകയെന്നും ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.