Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക പ്രതിസന്ധി വിമാന യാത്രക്കാരുടെ എണ്ണത്തിൽ കുറവ്


മസ്‌കത്ത്: സാമ്പത്തിക പ്രതിസന്ധി വിമാന യാത്രക്കാരുടെ എണ്ണത്തിലും നിരക്കിലും  25 ശതമാനം വരെ കുറവുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ബിസിനസ് ക്ലാസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടൊപ്പം വിദേശ വിനോദ യാത്രക്കാരിലും കുറവുണ്ടായി.കമ്പനികളുടെ വ്യവസായ ആവശ്യങ്ങള്‍ക്കായി യാത്ര നടത്തുന്നവരില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

വ്യവസായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവരില്‍ കൂടുതലായും ബിസിനസ് ക്ലാസ് ഉപയോഗിക്കുന്നവരായിരുന്നു. ഇത്തരം യാത്രക്കാര്‍ കുറഞ്ഞതും വിമാന കമ്പനികളെ നിരക്ക് കുറക്കുന്നകതിന് പ്രേരിപ്പിക്കുകയാണ്. സ്വദേശികള്‍ വിനോദ സഞ്ചാരത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടുംബ സമേതം യാത്ര പോകുന്നത് കുറഞ്ഞു. ഇതും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.