Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുവാസലതാത്തില്‍ പത്ത് മാസത്തിനിടെ യാത്ര ചെയ്തത് 1.2 ദശലക്ഷം പേർ

മസ്‌കത്ത്: കഴിഞ്ഞ വര്‍ഷം നവംബറില്‍ സര്‍വീസ് ആരംഭിച്ച മുവാസലതാത്തില്‍ പത്ത് മാസത്തിനിടെ യാത്ര ചെയ്തത് 1.2 ദശലക്ഷം പേര്‍. 118 ബസുകളാണ് വിവിധ ഗവര്‍ണറേറ്റുകളിലായി സര്‍വീസ് നടത്തുന്നത്. ഇവയില്‍ 85 എണ്ണവും സിറ്റിയില്‍ സര്‍വീസ് നടത്തുന്നവയാണ്. 33 ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകളും നടത്തുന്നതായും ഒമാന്‍ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹ്മദ് ബിന്‍ അലി അല്‍ ബലൂശിയാണ് ഇക്കാര്യം വ്യക്തമാക്കി.

മുവാസലാത്ത് അടുത്തിടെ അല്‍ ഖൂദ് - സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി സര്‍വീസ് ആരംഭിച്ചിരുന്നു. ഇപ്പോള്‍ പ്രധാന പാതകളില്‍ സര്‍വീസ് നടത്താനാണ് ശ്രമിക്കുന്നതെന്നും അടുത്ത ഘട്ടങ്ങളില്‍ സബ് റൂട്ടുകളിലേക്ക് കൂടി സര്‍വീസ് നടത്തുമെന്നും അഹ്മദ് ബിന്‍ അലി അല്‍ ബലൂശി പറഞ്ഞു. മസ്‌കത്തില്‍ മാത്രമായി 40 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ ഏറെയും റൂവി - മബേല റൂട്ടിലാണ്.

Your Rating: