Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപഭോക്തൃ സംരക്ഷണ വിഭാഗം ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു


മസ്‌കത്ത്: ആറ് മാസത്തിനിടെ ഉപഭോക്തൃ സംരക്ഷണ വിഭാഗം 5,092,922 ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും രാജ്യത്ത് നിരോധിച്ചതുമായ വസ്തുക്കളാണ് പിടികൂടിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് വിപണി നിരീക്ഷണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹമൗദ് ബിന്‍ സൈദ് അല്‍ ജബ്‌രി പറഞ്ഞു.

2012ല്‍ പിടിച്ചെടുത്തത് 285,947ഉം 2013ല്‍ 2,690,287ഉം വസ്തുക്കളാണ് ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് പിടികൂടിയിരുന്നത്. പിടിച്ചെടുക്കുന്ന വസ്തുക്കളുടെ അളവ് വര്‍ധിച്ചതോടെ കടയുടമകളിലും ഉപഭോക്താക്കളിലും ബോധവത്കരണം നടത്തിയതിനെ തുടര്‍ന്ന് ഇവയുടെ അളവ് കുറക്കാന്‍ സാധിച്ചിരുന്നു. 2014ല്‍ 1,415,144 ഭക്ഷ്യോത്പന്നങ്ങളാണ് പിടികൂടിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.