Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലധ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകദിനാഘോഷം

school1

മസ്‌കത്ത്: മുലധ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. സ്‌കൂള്‍ ക്വയര്‍ അവതരിപ്പിച്ച പ്രാര്‍ഥനാ ഗാനത്തോടുകൂടി തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ എസ് ഐ ഷരീഫ് അധ്യാപകദിന സന്ദേശം നല്‍കി. സ്‌കൂളില്‍ 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അധ്യാപിക നളിനി രഘുനാഥ് സംസാരിച്ചു. 

വിദ്യാര്‍ത്ഥിനികള്‍ നൃത്തം അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ വിവിധക്ലാസുകളില്‍ അധ്യാപകരായി അധ്യാപനം നടത്തി. അധ്യാപകര്‍ക്കായി ഡംഷരാഡ്‌സ്, ട്രഷര്‍ ഹണ്ട്, സ്പൂറെയ്‌സ് തുടങ്ങിയ മത്സരഇനങ്ങള്‍ നടത്തി. സ്‌കൂളിന്റെ 25-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് സിദ്ദീഖ് ഹസന്‍ ലാപ്‌ടോപ്പ് വിതരണം ചെയ്തു. 

കണ്‍വീനര്‍ ഫെലിക്‌സ് വിന്‍സന്റ് ഗബ്രിയേല്‍, ട്രഷറര്‍ മാര്‍ഗരറ്റ് ഗോഡ്രിക്ക്, അക്കാദമിക്ക് ചെയര്‍പേഴ്‌സന്‍, അംഗുര്‍ ഗോയല്‍, വൈസ് പ്രിന്‍സിപ്പല്‍ വി എസ് സുരേഷ്, ഡോ. ലേഖ ഒ സി എന്നിവര്‍ സംബന്ധിച്ചു. സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവി റീത്ത ശിവരാജ് നന്ദി പറഞ്ഞു

Your Rating: