Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ഷേപക നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു


മസ്‌കത്ത്: നിക്ഷേപക നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വാണിജ്യ - വ്യവസായ മന്ത്രാലയം ഉപദേശകന്‍ മുഹ്‌സിന്‍ ബിന്‍ ഖാമിസ് അല്‍ ബലൂശി. ഈ വര്‍ഷം അവസാനത്തോടെ പരിഷ്‌കരിച്ച നിയമം പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയും പൊതു മേഖലയും ഒരുമിച്ച് നിലവിലെ സാമ്പത്തിക സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നിയമ പരിഷ്‌കരണം കൊണ്ടുവരുന്നതെന്ന് ഖാമിസ് അല്‍ ബലൂശി പറഞ്ഞു.

മിനിമം കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്, 30 ശതമാനം സ്വദേശി നിക്ഷേപം തുടങ്ങിയ നിമയങ്ങളിലാകും പ്രധാനമായും മാറ്റങ്ങള്‍ വരിക. അയല്‍ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം 100 ശതമാനം നിക്ഷേപം നടത്തി വ്യവയാസങ്ങള്‍ ആരംഭിക്കുന്നതിന് സൗകര്യമൊരുങ്ങുമ്പോള്‍ ഒമാനില്‍ 70 ശതമാനം മാത്രമാണ് കമ്പനികള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കുക.

30 ശതമാനം നിക്ഷേപം സ്വദേശികളുടേതാകണമെന്ന നിയമം വിദേശ നിക്ഷേപകരെ ഒമാനില്‍ നിന്ന് അകറ്റുകയാണ്.
എന്നാല്‍, എളുപ്പം വ്യവസായം നടത്താന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആഗോള തലത്തില്‍ ഒമാന്‍ 70ാം സ്ഥാനത്താണ്. യു എ ഇ 30ാം സ്ഥാനത്തുമാണ്. നിയമം പരിഷ്‌കരിക്കുന്നത് സംബന്ധമായി നിരവധി സെമിനാറുകളാണ് ഇതിനോടകം രാജ്യത്ത് നടന്നത്. പരിഷ്‌കരിച്ച നിക്ഷേപക നിയമം നിലവില്‍ നിയമകാര്യ മന്ത്രാലയത്തിന്റെ പരിശോധനയിലാണ്. ഇത് പൂര്‍ത്തിയായാല്‍ ശൂറ കൗണ്‍സിലിന് സമര്‍പ്പിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.