Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്ത് പഞ്ചവാദ്യ സംഘത്തിന്റെ പത്താം വാര്‍ഷിക ആഘോഷം

thaalamelalayam

മസ്‌കത്ത്: മസ്‌കത്ത് പഞ്ചവാദ്യ സംഘത്തിന്റെ പത്താം വാര്‍ഷിക ആഘോഷം താളമേളലയം റൂവി അല്‍ ഫലജ് ഹോട്ടലില്‍ നടന്നു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. മസ്‌കത്ത് പഞ്ചവാദ്യ സംഘം ഒമാന്റെ സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിസല്‍ക്കു്ന്നത് സന്തോഷകരമാണെന്ന് അംബാസിഡര്‍ പറഞ്ഞു. നടനും കാരിക്കേച്ചര്‍ കലാകാരനുമായ ജയരാജ് വാര്യര്‍ മുഖ്യ അതിഥിയായിരുന്നു.

കൊമ്പുപറ്റോടെ കലാപരിപാടികള്‍ ആരംഭിച്ചു. തിച്ചൂര്‍ സുരേന്ദ്രന്‍ ആശയവും സാക്ഷാല്‍ക്കാരവും നിര്‍വഹിച്ച 'വാദ്യവിസ്മയം' മേളം, കര്‍ണാട്ടിക്, വെസ്റ്റേണ്‍ എന്നീ വാദ്യ ഉപകരണങ്ങളെ സംയോചിപ്പിച്ചുള്ള മസ്‌കത്ത് പഞ്ചവാദ്യ സംഘത്തിന്റെയും, മസ്‌കത്ത് കലാഭവന്റേയും കലാകാരന്മാരുടെ ഫ്യൂഷന്‍ പ്രകടനം അരങ്ങേറി. വിജി സുരേന്ദ്രന്‍ ആശയവും കൊര്‍ഡിനേഷനും നിര്‍വഹിച്ച ഫൂഷന്‍ ഡാന്‍സില്‍, കേരള നടനം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നീ കലാരൂപങ്ങളെ സിറാജും സംഘവും വൈറ്റ് റോസ് പ്രിന്‍സിപ്പല്‍ ആര്‍ എല്‍ വി മാസ്റ്ററുടെ സംവിധാനത്തിലൂടെ അരങ്ങിലെത്തിച്ചു. തുടര്‍ന്ന് ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോയും നടന്നു.

'ചങ്ങാത്തം' എന്ന നാടന്‍ പാട്ട് സംഘത്തിന്റെ തനത് നാടന്‍ പാട്ടുകളിലൂടെയുള്ള പ്രകടനം സദസ്സിന് ആവേശം പകര്‍ന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മനോഹരന്‍ ഗുരുവായൂര്‍ സ്വാഗതം ആശംസിച്ചു. മസ്‌കത്ത് പഞ്ചവാദ്യ സംഘം ആശാന്‍ ഗുരു തിച്ചൂര്‍ സുരേന്ദ്രന്‍ പത്തുവര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തനങ്ങളെ വിലയിരുത്തി. ഗിരിജ ബക്കര്‍, പി എം ജാബിര്‍, ഗോപകുമാര്‍ കലാമണ്ഡലം, റെജി മണ്ണില്‍, മുഹമ്മദ് അന്‍വര്‍ ഫുല്ല, ജഗജിത്ത് പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പോളി വര്‍ഗീസ് സന്നിഹിതനായിരുന്നു. രതീഷ് പട്ടിയാത്ത് നന്ദി പ്രകാശിപ്പിച്ചു.  

Your Rating: