Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്‍എസ്​സി സോണ്‍ സാഹിത്യോത്സവം

മസ്‌കത്ത്∙ രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍എസ്സി) സോണ്‍ സാഹിത്യോത്സവുകള്‍ ഇന്ന്  (വെള്ളിയാഴ്ച) നടക്കും. മസ്‌കത്ത് സോണ്‍ സാഹിത്യോത്സവില്‍ റൂവി അല്‍ മാസ ഹാളില്‍ വൈകുന്നേരം 6.30ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളോടെ ആരംഭിക്കും. 11 യൂണിറ്റുകളില്‍ നിന്ന് 300ല്‍ പരം കലാപ്രതിഭകള്‍ പങ്കെടുക്കും. 8.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ. ആരിഫ് ഉദ്ഘാടനം ചെയ്യും.

ഡോ. ജിതേഷ്, കബീര്‍ യൂസുഫ്, അബ്ദുല്‍ ഹമീദ് ചാവക്കാട് സംസാരിക്കും.സീബ് സോണ്‍ സാഹിത്യോത്സവ് ഡോ. മനോജ് ഉദ്ഘാടനം ച്ചെയ്യും. വൈകുന്നേരം നാല് മണിക്ക് സീബ് അല്‍ സലാം പ്രൈവറ്റ് സ്‌കൂളില്‍ നടക്കുന്ന മത്സരങ്ങളില്‍ 5 യൂനിറ്റകുളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കും. ബറക, മുസന്ന സോണ്‍ സാഹിത്യോത്സവുംകളും ഇന്ന് അരങ്ങേറും.

ഖവാലി, ബുര്‍ദ, ദഫ് പ്രദര്‍ശനവും  സാഹിത്യോത്സവുകളുടെ ഭാഗമായി അരങ്ങേറും. കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. സാഹിത്യോത്സവിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള മത്സരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും സാഹിത്യോത്സവ് വേദിയില്‍ നടക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.