Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകയില നികുതിയിൽ 20% വർധന

മസ്‌കത്ത്∙ ഇരുപതു ശതമാനം നികുതി ഉയർത്തി ഒമാനിലെ പുകയില വില വർധിപ്പിക്കുന്നു. ആരോഗ്യ മന്ത്രാലയമാണു നികുതി വർധിപ്പിച്ച് ഉത്തരവിറക്കിയത്. ഒമാനിൽ ജനസംഖ്യയിൽ 15 ശതമാനത്തോളം പുകയിലെ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയം നടത്തിയ പഠനം വ്യക്തമാക്കുന്നു.

0.5 ശതമാനം സ്ത്രീകളും പുകയില ഉപയോഗിക്കുന്നു. നികുതി വർധിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനം ഗുണകരമാകുമെന്നു ദേശീയ പുകയില നിയന്ത്രണ കമ്മിറ്റി സീനിയർ കൺസൽറ്റന്റ് ഡോ. ജവാദ് അൽ ലവാതി പറഞ്ഞു. 1999ലാണ് അവസാനമായി ഒമാനിൽ പുകയില ഉൽപന്നങ്ങളുടെ വിലവർധിപ്പിച്ചത്.

Your Rating: