Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാന്‍ എയറിന്റെ കൊല്‍ക്കത്ത, അഹമ്മാബാദ് സര്‍വീസ് അടുത്ത വര്‍ഷം മുതൽ

മസ്‌കത്ത്∙ ഒമാന്‍ എയറിന്റെ കൊല്‍ക്കത്ത, അഹമ്മാബാദ് സര്‍വീസ് അടുത്ത വര്‍ഷം ആരംഭിക്കും. നിലവില്‍ കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവും അടക്കം ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്ക് ആഴ്ചയില്‍ 126 സര്‍വീസുകളാണ് ഒമാന്‍ എയര്‍ നടത്തുന്നത്. 21,146 സീറ്റുകളാണ് ഇതില്‍ ലഭ്യമാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഗോവയിലേക്ക് സര്‍വീസ് ആരംഭിച്ചത്. ഒമാനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഒമാന്‍ ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഹൈദ്രാബാദ്, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നീ നഗരങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കാറുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.