Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാന്‍ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷന്‍ മാച്ചിൽ അറേബ്യന്‍ സീ ബ്രിഡ്ജ് ടീമിന് വിജയം

cricket-team

മസ്‌കത്ത്: ഒമാന്‍ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷന്‍ മാച്ചില്‍ സയാര്‍ത്തി ടീമിനെതിരെ അറേബ്യന്‍ സീ ബ്രിഡ്ജ് ടീമിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ടീ ബ്രിഡ്ജ് ടീം നിശ്ചിത 20 ഓവറില്‍ 173 റണ്‍സ് നേടി. ശ്യാം ലക്ഷമണ്‍ 76 റണ്‍സും പ്രവീണ്‍ 30 റണ്‍സും ജീസണ്‍ ജേക്കബ് 30 റണ്‍സും നേടി. സയാര്‍ത്തി ടീമിന് വേണ്ടി ഇംതിയാസ്, പ്രതീപന്‍ എന്നവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ സയാര്‍ത്തി ടീമിന് 92 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെട്ടു. 18 റണ്‍സ് വിട്ടുകൊടുത്ത് 3.1 ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ഫ്‌ളോറിയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് സയാര്‍ത്തിയെ എളുപ്പത്തില്‍ ഓള്‍ ഔട്ടാക്കാന്‍ സാധിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.