Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൊഹാര്‍ മേഖലയില്‍ ആഘോഷ പരിപാടികള്‍ തുടരുന്നു

മസ്‌കത്ത്∙ പെരുന്നാള്‍ ദിനത്തിലെ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ആഗമനത്തോടനുബന്ധിച്ച് സൊഹാര്‍ മേഖലയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ തുടരുന്നു. വഴിനീളെ സുല്‍ത്താന് ആശംസകള്‍ നേര്‍ന്ന് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ജനങ്ങളാണ് ആഘോഷത്തില്‍ പങ്കുചേരുന്നത്. ഉപഭോക്തൃ സംരക്ഷണ വിഭാഗം ചെയര്‍മാന്‍ ഡോ. സൈദ് ബിന്‍ ഖാമിസ് അല്‍ കാബിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍. സ്വദേശി പരമ്പരാഗത കായിക മത്സരങ്ങളാണ് പ്രധാനമായും അരങ്ങേറുന്നത്. അവധി ദിനമായതിനാല്‍ ഇന്നും ആഘോഷ പരിപാടികള്‍ തുടരും. 

Your Rating: