Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെമ്മീന്‍ സീസണ്‍: ഒമാന്‍ കടലില്‍ ചെമ്മീന്‍ ചാകര

മസ്‌കത്ത്: ചെമ്മീന്‍ മത്സ്യ ബന്ധന സീസണില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യത്തെ മത്സ്യ തൊഴിലാളികള്‍. ദോഫാര്‍, സൗത്ത് ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് വലിയ തോതില്‍ ചെമ്മീന്‍ ചാകര ലഭിക്കാറുള്ളത്. ഈ വര്‍ഷം സീസണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടതോടെ വലിയ അളവില്‍ ചെമ്മീന്‍ ലഭിക്കുന്നുണ്ട്.

എല്ലാ ദിവസവും പുലര്‍ച്ചെ നാല് മുതല്‍ രാവിലെ 10 വരെയാണ് ചെമ്മീന്‍ മത്സ്യബന്ധനം നടക്കുന്നത്. അഞ്ച് മണിക്കും ഏഴിനും ഇടക്കാണ് ഇവ കൂടുതലായി ലഭിക്കുക. ഓരോ ബോട്ടിലും 20 വലികള്‍ വരെ ഉണ്ടാകും. ഓരോ വലയിലും ആറ് കിലോ ചെമ്മീന്‍ വരെ ലഭിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത് 995 ടണ്‍ ചെമ്മീനാണ്. രണ്ട് ദശലക്ഷം റിയാലാണ് ഇതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.