Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആരോഗ്യവാൻ

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആരോഗ്യവാനന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി യുസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. സഊദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒമാന്‍ വഴി യമനിലേക്ക് ആയുധം കടത്തുന്നതായുള്ള ആരോപണങ്ങളെയും മന്ത്രി നിഷേധിച്ചു.

ഡമസ്‌കസിലെ ഒമാന്‍ എംബസി അടക്കുന്നത് സിറിയ വിഷയത്തിലെ പരിഹാരമല്ലെന്ന് മന്ത്രി പറഞ്ഞു. ഇറാനുമായി ഒമാന് മികച്ച ബന്ധമാണ് നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമടിയില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്നുണ്ടെന്നും യൂസുഫ് ബിന്‍ അലവി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.