Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനില്‍ തൊഴില്‍ അവസരങ്ങള്‍ എട്ട് ശതമാനം വര്‍ധിച്ചു


ഒമാനില്‍ തൊഴില്‍ അവസരങ്ങള്‍ എട്ട് ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ജി സി സി രാജ്യങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ കൂടുതലുള്ള രാജ്യം ബഹ്‌റൈനാണെന്നും പ്രമുഖ ഓണ്‍ലൈന്‍ ജോബ് വെബ് സൈറ്റായ മോണ്‍സ്റ്റര്‍ പുറത്തിവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒമാനും ബഹ്‌റൈനും മാത്രമാണ് കൂടുതല്‍ തൊഴില്‍ മേഖലകള്‍ തുറക്കപ്പെടാന്‍ സാധ്യതയുള്ള രാഷ്ട്രങ്ങള്‍. കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ തൊഴിലവസരങ്ങളില്‍ 14 ശതമാനം വര്‍ധനയുണ്ടായി.

ജി സി സിയില്‍ ഏറ്റവും പിന്നില്‍ ഖത്വര്‍ ആണ്. ഇവിടെ തൊഴില്‍ സാധ്യതകളില്‍ 26 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. യു എ ഇയില്‍ 24 ശതമാനവും കുറവുണ്ടായി. മറ്റു മേഖലകളില്‍ കുറവ് വന്നെങ്കിലും ഒമാനില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുകയാണെന്ന് എച്ച് ആര്‍ മേഖലയില്‍ നിന്നുള്ള ടോണിയ ഗ്രെ പറഞ്ഞു. ഒമാന്റെ വ്യത്യസ്തങ്ങളായിട്ടുള്ള വികസനങ്ങളാണ് രാജ്യത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.