Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനില്‍ സ്വകാര്യവല്‍കരണം ശക്തമാകുന്നു

മസ്‌കത്ത്: ഒമാനില്‍ സ്വകാര്യവല്‍കരണം ശക്തമാകുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശി തൊഴിലാളികള്‍ വര്‍ധിച്ചതായി മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി. എക്‌സലന്റ് ക്ലാസ് സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം കൂടുതലായി നടപ്പിലാക്കിയതെന്നും മാനവവിഭവ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ജൂലൈ അവസാന വാരം വരെയുള്ള കണക്കുകള്‍ പ്രകാരം 12 ശതമാനം വര്‍ധനയാണ് സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ ഉണ്ടായത്.

1,911,453 തൊഴിലാളികളാണ് സ്വകാര്യ മേഖലയില്‍ ആകെയുള്ളത്. ഇവരില്‍ 225,647 സ്വദേശികളും 1,685,806 വിദേശികളുമാണ്. കഴിഞ്ഞ മാസങ്ങളിലും സ്വകാര്യ മേഖലയല്‍ നിരവധി സ്ഥാപനങ്ങളിലെ വിവിധ തസ്ഥികകളില്‍ സ്വദേശികളെ നിയമിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് തസ്ഥികകളിലാണ് ഇവയില്‍ ഏറെയും.

അതിനിടെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിര്‍മാണ കമ്പനികളില്‍ മന്ത്രാലയം നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുകയാണ്. സ്വദേശി യുവാക്കളെ ലക്ഷ്യമിട്ട് വിവിധ പരിശീലന പരിപാടികള്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നുണ്ട്.

Your Rating: