Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനില്‍ എന്‍ഒസി നിയമം എടുത്തുകളയുന്നു

മസ്‌കത്ത് ∙ഒമാനില്‍ എന്‍ഒസി നിയമം എടുത്തുകളയുന്നു. മാനവവിഭവ മന്ത്രാലയ ഉപദേശകന്‍ സൈദ് ബിന്‍ നാസര്‍ അല്‍ സാദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വീസ റദ്ദ് ചെയ്യുന്നവര്‍ക്ക് രാജ്യത്തേക്ക് പുതിയ തൊഴില്‍ വീസയില്‍ എത്തുന്നതിനു പഴയ സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിയമം 2014 ജൂലൈ ഒന്നു മുതലാണു പ്രാബല്യത്തില്‍ വന്നത്.

ഒമാനിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിവിധ നിയമ പരിഷ്‌കരണങ്ങള്‍ കൊണ്ടു വരാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എന്‍ഒസി നിയമ പരിഷ്‌കരണവും. തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നത് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും സൈദ് ബിന്‍ നാസര്‍ അല്‍ സഅദി പറഞ്ഞു.

എന്നാല്‍, എന്‍ഒസി നിയമം കൂടുതല്‍ കര്‍ശനമാക്കി ഈ വര്‍ഷം ജനുവരി മുതല്‍ റോയല്‍ ഒമാന്‍ പോലീസ് ഉത്തരവിറിക്കിയിരുന്നു. ജോലി മാറുന്ന സമയം ഇമിഗ്രേഷന്‍ ഓഫിസില്‍ പഴയ സ്‌പോണ്‍സറോ കമ്പനി പ്രതിനിധിയോ നേരിട്ട് ഹാജരാകണം എന്ന നിര്‍ദേശമാണ് ആര്‍ഒപി പുറപ്പെടുവിച്ചത്. യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ എന്‍ഒസി നിയമം പരിഷ്‌കരിച്ചിരുന്നു. നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതു തന്നെയാണ് രണ്ടു രാജ്യങ്ങളെയും നിയമ പരിഷ്‌കരണത്തിനു പ്രേരിപ്പിച്ചത്.

സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ മേഖലകളില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഒസി നിയമം കൊണ്ടുവന്നത്. ഇതേടൊപ്പം ലേബര്‍ മാര്‍ക്കറ്റ് സുതാര്യമാക്കുക എന്ന ലക്ഷ്യവും എന്‍ഒസി നിയമം കൊണ്ടുവരുന്നതിന് പിന്നിലുണ്ടായിരുന്നു. ഇതിനു പുറമെ വിവിധ ജോലികള്‍ക്കുള്ള വീസാ നിരോധനം ഇപ്പോഴും നിലനില്‍ക്കുകയാണ്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.