Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാന്റെ ബജറ്റ് കമ്മി വീണ്ടും ഉയര്‍ന്നു

മസ്കത്ത്∙ എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ ഒമാന്റെ ബജറ്റ് കമ്മി വീണ്ടും ഉയര്‍ന്നു. 4,023.3 ദശലക്ഷം റിയാലാണ് ജുലൈ അവസാനത്തെ റിപ്പോര്‍ട്ട് പ്രകാരം കമ്മി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2,391.1 ദശലക്ഷം റിയാലായിരുന്നു കമ്മി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 68.3 ശതമാനത്തിന്റെ വര്‍ധനവാണ് ബജറ്റ് കമ്മിയില്‍ ഉണ്ടായിരിക്കുന്നത്. ദേശീയ സ്ഥിതിവിവര വിഭാഗം റിപ്പോര്‍ട്ടിലാണ് പുതിയ കാര്യം വ്യക്തമാക്കുന്നത്.

3.3 ശതകോടി റിയാല്‍ പ്രതീക്ഷിത കമ്മി കണക്കിലെടുത്താണ് ജനുവരിയില്‍ ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍, ഏഴ് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും കമ്മി 3.3 ശതകോടി റിയാലും കടന്നിരിക്കുകയാണ്. ഇത് സാമ്പത്തിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളിലേക്ക് ചിലപ്പോള്‍ കടന്നേക്കും.

എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 46.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3.326 ശതകോടി റിയാല്‍ വരുമാനം ലഭിച്ചിരുന്നത് ഈ വര്‍ഷം 1.794 ശതകോടി റിയാലായി കുറഞ്ഞു. ബാരലിന് 60.2 ഡോളര്‍ കഴിഞ്ഞ വര്‍ഷം ശരാശരി വില ലഭിച്ചപ്പോള്‍ ഈ വര്‍ഷം അത് 37.6 ഡോളറായി കുറഞ്ഞു. ബാരലിന് 45 ഡോളര്‍ പ്രതീക്ഷിത വില കണക്കാക്കിയാണ് ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപിച്ചത്. എന്നാല്‍ 16 ശതമാനം കുറവ് വിലയാണ് ലഭിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.