Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനില്‍ റെഗുലര്‍ പെട്രോളിന്റെ വില്‍പനയില്‍ വര്‍ധന

മസ്‌കത്ത്: ഒമാനില്‍ റെഗുലര്‍ പെട്രോളിന്റെ വില്‍പനയില്‍ വര്‍ധന. ജൂലൈയില്‍ റഗുലര്‍ പെട്രോള്‍ (90) വില്‍പനയില്‍ ഉണ്ടായിരിക്കുന്നത് 244 ശതമാനം വര്‍ധനയാണ്. എന്നാല്‍, സൂപ്പര്‍ പെട്രോള്‍ 21 ശതമാനം വില്‍പന കുറഞ്ഞു. എണ്ണവില ഉയരുന്ന പാശ്ചാത്തലത്തിലും പെട്രോള്‍ വില്‍പന വര്‍ധിക്കുകയാണെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

3.144 ദശലക്ഷം ബാരല്‍ പെട്രോളാണ് ജൂലൈയില്‍ വില്‍പന നടത്തിയത്. 10.362 ദശലക്ഷം ബാരല്‍ മാത്രമാണ് സൂപ്പര്‍ പെട്രോള്‍ വില്‍പന നടത്താന്‍ സാധിച്ചത്. എന്നാല്‍ ഓയില്‍ റിഫൈനറികളിലെ ഉത്പാദനം ജൂലൈ അവസാനം വരെയുള്ള കണക്കു പ്രകാരം 178 ശതമാനം വര്‍ധിച്ചു. 3.925 ദശലക്ഷം ബാരല്‍ ആണ് ഉത്പാദിപ്പിക്കപ്പെട്ടത്.

അതേസമയം, ഡീസല്‍ ഉത്പാദനത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തി. 12.444 ദശലക്ഷം ബാരല്‍ ഉത്പാദിപ്പിച്ചിരുന്നിടത്ത് ജൂലൈ അവസാനം വരെ ഉത്പാദനം 10.254 ദശലക്ഷം ബാരല്‍ മാത്രമാണ് നടന്നത്. ജെറ്റ് ഫ്യൂവല്‍ ഉത്പാദനം ഒരു ശതമാനം കുറഞ്ഞെങ്കിലം വില്‍പനയില്‍ 17 ശതമാനം വര്‍ധനയുണ്ടായി. ജെറ്റ് ഫ്യൂവല്‍ കയറ്റുമതിയിലും നാല് ശതമാനം വര്‍ധന രേഖപ്പെടുത്തി.

Your Rating: