Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാന്‍ ജനസംഖ്യയില്‍ ആറ് ശതമാനം 60 വയസിന് മുകളില്‍ പ്രായമുള്ളവർ

മസ്‌കത്ത്: ഒമാന്‍ ജനസംഖ്യയില്‍ ആറ് ശതമാനം 60 വയസിന് മുകളില്‍ പ്രായമുള്ളവരെന്ന് ദേശീയ സ്ഥിതിവിവര വിഭാഗം റിപ്പോര്‍ട്ട്. 141,1400 പേരാണ് 60 വയസു കഴിഞ്ഞത്. ഇവരില്‍ 91 ശതമാനം പുരുഷന്‍മാരാണ്.  സ്ഥിരമായ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നത് ഇവരില്‍ കുറഞ്ഞ പക്ഷം ആളുകള്‍ മാത്രമാണ്. ഭക്ഷണ രീതികളും ഉയര്‍ന്ന ആരോഗ്യ ബോധവും ആരോഗ്യം നിലനിര്‍ത്താന്‍ ഇവരെ സഹായിക്കുന്നു.

49 ആശുപത്രികളിലെയും 203 പോളി ക്ലിനിക്കുകളിലെയും റിപ്പോര്‍ട്ട് പ്രകാരം മേഖലയില്‍ താമസിക്കുന്ന പ്രായം ചെന്ന സ്വദേശികള്‍ ആരോഗ്യവാന്‍മാരാണെന്ന് വ്യക്തമാക്കുന്നു. കാഴ്ചക്കുറവ് പോലുള്ള ആരോഗ്യ പ്രയാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 20 ശതമാനം പേര്‍ക്ക് മാത്രമാണ്.
എന്നാല്‍ പ്രായം ചെന്നവരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ പരമായി പിന്നാക്കം നില്‍ക്കുന്നവരാണ്. പുരുഷന്‍മാരാണ് ഇത്തരത്തിലുള്ളവരില്‍ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.