Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ ജനസംഖ്യ 4.5 ദശലക്ഷം കവിഞ്ഞു

മസ്‌കത്ത്: രാജ്യത്തെ ജനസംഖ്യ 4.5 ദശലക്ഷം കവിഞ്ഞു. 201നെ അപേക്ഷിച്ച് 62.2 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ല്‍ 2.7 ദശലക്ഷമായിരുന്നു ജനസംഖ്യ. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍സാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഈ മാസം 15 വരെയുള്ള കണക്കു പ്രകാരം 4,500,290 ദശലക്ഷം പേരാണ് ഒമാനിലുള്ളത്. ഇവരില്‍ 2,443,590 സ്വദേശികളും 2,056,700 വിദേശികളുമാണ്.

45.7 ശതമാനമാണ് വിദേശികള്‍. ഈ വര്‍ഷം മാത്രം ജനസംഖ്യയില്‍ 4.2 ശതമാനം വര്‍ധനയുണ്ടായി. 55,000 ഒമാനികളും 128,000 വിദേശികളുമടക്കം 183,000 പേര്‍. മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യ, 31.2 ശതമാനം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ 16.3 ശതമാനം ജനങ്ങളും ദാഖിലിയ്യ ഗവര്‍ണറേറ്റില്‍ 9.9 ശതമാനം ജനങ്ങളുമാണുള്ളത്.

Your Rating: