Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വദേശിവൽക്കരണം: കാലാവധി നീട്ടി

മസ്‌കത്ത്∙ സ്വദേശിവൽകരണത്തിന്റെ ഭാഗമായി നിർമാണ കമ്പനികളിൽ മന്ത്രാലയം നിർദേശിച്ച പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി. വാണിജ്യ - നിർമാണ വിഭാഗം മന്ത്രി ഡോ. അലി ബിൻ മസ്ഊദ് അൽ സുനൈദിയാണ് ഇക്കാര്യം അറിയിച്ചത്. നിർമാണ മേഖല നിയമ വിധേയമാക്കുക, ദേശീയ മാനവ വിഭവശേഷിയെ ആകർഷിക്കുന്ന അവസ്ഥയുണ്ടാക്കുക, സ്വദേശികൾക്ക് ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വ്യാജ വ്യാപാരങ്ങൾ കുറയ്ക്കുക, സാങ്കേതിക, ഭരണ കഴിവുകൾ പരസ്പരം കൈമാറുക തുടങ്ങിയവ പരിഷ്‌കരണത്തിൽ ഉൾപ്പെടുന്നു. സ്വദേശിവൽകരണത്തിന്റെ ഭാഗമായാണു പരിഷ്‌കരണങ്ങൾ മന്ത്രാലയം നേരത്തെ നിർദേശിച്ചത്. എന്നാൽ, ഇതു നടപ്പിലാക്കുന്നതിൽ നിന്നു കമ്പനികൾ പിന്നോട്ടുപോവുകയായിരുന്നു. ഒട്ടേറെ കമ്പനികളിൽ സ്വദേശി തൊഴിലാളികൾക്കായി തസ്തികകൾ ഒഴിച്ചിട്ടിരിക്കുകയാണ്.

Your Rating: