Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാൻ ടൂറിസം രംഗത്ത് 5 ലക്ഷം തൊഴിലവസരങ്ങൾ

tourist

മസ്‌കത്ത് ∙ വിനോദസഞ്ചാര മേഖലയിൽ വിഷൻ 2040 പദ്ധതിയുടെ ഭാഗമായി 5,00,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എട്ടുമുതൽ പത്തുവരെ ഘട്ടങ്ങളിലായാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയാണു ലക്ഷ്യമാക്കുന്നത്. ആഭ്യന്തര ഉൽപാദനത്തിൽ ആറുമുതൽ പത്തു ശതമാനംവരെ വിനോദസഞ്ചാര മേഖലയിൽനിന്നാക്കി മാറ്റും.

1,200 ചെറുകിട വ്യവസായ സംരംഭങ്ങൾ വിനോദസഞ്ചാര മേഖലയിൽ ആരംഭിക്കും. രാജ്യത്തു കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിലൂടെ ചെറുകിട സംരംഭങ്ങൾക്കു ശക്തി വർധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യംവയ്ക്കുന്നത്.

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ‘ഇൻവെസ്റ്റ് ഇൻ ഒമാൻ’ ഫോറത്തിലാണ് ഇതു സംബന്ധമായ ചർച്ചകൾ നടന്നത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.