Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനാപകടങ്ങളില്‍പെട്ട് മരണം സംഭവിച്ച പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന

മസ്‌കത്ത്: ഒമാനില്‍ വാഹനാപകടങ്ങളില്‍ പെട്ട് മരണം സംഭവിച്ച പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന. ജനുവരി മുതല്‍ ആഗസ്ത്  അവസാനം വരെ 168 പേരാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ മരണപ്പെട്ടതെന്ന് ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 148 ആണ് മരിച്ചത്.

പ്രവാസി സ്ത്രീകളുടൈ മരണ നിരക്കില്‍ 60 ശതമാനം വര്‍ധനയുണ്ടായി. ഈ വര്‍ഷം 24 സ്ത്രീകളാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം മരണ നിരക്ക് 15 ആയിരുന്നു. പ്രവാസി പുരുഷന്‍മാരുടെ മരണ നിരക്ക് എട്ട് ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 133 പേരുടെ സ്ഥാനത്ത് ഇക്കുറി 145 പേരാണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷം ജനുവരി ആഗസ്ത് കാലയളവില്‍ 300 സ്വദേശികളാണ് മരിച്ചത്. ഈ വര്‍ഷം അത് 291 ആയി കുറഞ്ഞു. മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായി.ആഗസ്റ്റില്‍ 58 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയിില്‍ 65ഉം ജൂണില്‍ 72ഉം പേര്‍ അപകടങ്ങളില്‍ മരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങളുടെ എണ്ണം 38.2 ശതമാനം കുറഞ്ഞു. 2015ല്‍ 4465 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ 2759 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പരുക്കേറ്റവര്‍ 2015ല്‍ 2571ല്‍ ആയിരുന്നു. ഈ വര്‍ഷം ഇത് 1931 ആയി കുറഞ്ഞു. മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ആഗസ്തില്‍ കൂടുതല്‍ അപകടങ്ങള്‍ നടന്നത്, 24.2 ശതമാനം. തെക്കന്‍ ബാത്തിനയില്‍ 21.8 ശതമാനവും തെക്കന്‍ ശര്‍ഖിയയില്‍ 16 ശതമാനവും അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ 11 ശതമാനവും അപകടങ്ങളുണ്ടായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.