Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനില്‍ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക, നിർദ്ദേശങ്ങളുമായി റോയല്‍ ഒമാന്‍ പോലീസ്

മസ്‌കത്ത്: വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഒമാന്‍ ഗതാഗത നിയമ പ്രകാരം നിര്‍ദേശിക്കുന്ന സ്ഥലത്ത് തന്നെ സ്ഥാപിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ്. വാഹനങ്ങളുടെ മുന്‍ഭാഗത്തും പിന്‍വശത്തും നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കാന്‍ നിശ്ചിത സ്ഥലം ഒമാന്‍ ഗതാഗത നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന്ന് പകരം മുന്‍വശത്തെ ക്ലാസിന് അടിയിലും പിന്‍ഭാഗത്ത് ഒരു വശത്തുമാണ് നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.

അപകടത്തില്‍ പെടുന്ന വാഹനങ്ങളെ കുറിച്ച് വിവരം ശേഖരിക്കാനും നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടികൂടാനും ഇത് തടസമാകുന്നതായി പോലീസ് വ്യക്തമാക്കി.ചിലര്‍ നമ്പര്‍ പ്ലേറ്റുകള്‍ക്ക് പകരം സ്റ്റിക്കര്‍ പതിച്ച് നമ്പര്‍ അടയാളപ്പെടുത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

മറ്റു രാജ്യങ്ങളില്‍ ഇത് അനുവദിക്കപ്പെട്ടതാണെങ്കിലും ഒമാനില്‍ ഇത് നിയമം ലംഘനമാണ്. മെറ്റല്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച് മാത്രമേ രാജ്യത്ത് വാഹനം ഓടിക്കാന്‍ പാടുള്ളൂവെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.