Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം ഓണം ആഘോഷിച്ചു

മസ്‌കത്ത്∙ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. റുവി അല്‍ മാസാ ഹാളില്‍ നടന്ന പരിപാടികള്‍ ഇടവക വികാരി ഫാ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ വില്‍സണ്‍.വി. ജോര്‍ജ് മുഖ്യാതിഥി ആയിരുന്നു.

ഇടവക വികാരി ഫാ. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വര്‍ഗീസ്, ഇടവക സെക്രട്ടറി ബെന്‍സണ്‍ സ്‌കറിയ, ഭദ്രാസന കൗണ്‍സില്‍ അംഗം മാമ്മന്‍ ജോര്‍ജ് യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ബിജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ആഘോഷ പരിപാടികളുടെ ഭാഗമായി മാവേലിയുടെ എഴുന്നള്ളത്ത്, അത്തപ്പൂക്കളം, തിരുവാതിരകളി, പുലിക്കളി, വള്ളപ്പാട്ട്, സംഘ നൃത്തം, നാടന്‍ പാട്ട് എന്നിവയും വി'വ സമൃദ്ധമായ ഓണ സദ്യയും നടത്തി.  പരിപാടികള്‍ക്ക് കണ്‍വീനര്‍ സാബു തോമസും യുവജന പ്രസ്ഥാനം ഭാരവാഹികളും നേതൃത്വം നല്‍കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.