Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റസിഡന്‍സ് കാര്‍ഡ് ഓണ്‍ലൈന്‍ വഴി പുതുക്കാം

മസ്‌കത്ത്∙ റസിഡന്‍സ് കാര്‍ഡ് ഇനി ഓഫീസിലിരുന്നും പുതുക്കാം. ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ വഴിയൊരുക്കുകയാണ് മാനവവിഭവ മന്ത്രാലയം. ആര്‍ പി യുമായി സഹകരിച്ചുള്ള വെബ് പോര്‍ട്ടല്‍ ഉടന്‍ നിലവില്‍ വരും. എല്ലാ മേഖലയിലും ഇ - ഗവണ്‍മെന്റ് സംവിധാനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ നിലവില്‍ ഓണ്‍ലൈന്‍ വഴി ആക്കിയതായും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കമ്പനി അധികൃതര്‍ക്ക് സമയം ലാഭിക്കുന്നതിന് ഇത് സഹായകമാകും. ഓണ്‍ലൈന്‍ വഴി കാര്‍ഡ് പുതുക്കുന്നതിനുള്ള സംവിധാനം തയാറായിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇത് കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നും മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ഥം ചുരുങ്ങിയ കമ്പനികള്‍ക്ക് മാത്രമാണ് സേവനം ലഭ്യമാക്കുക.

പിന്നീട് രാജ്യത്തെ മുഴുവന്‍ കമ്പനികളിലേക്കും വ്യാപിപ്പിക്കും. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ കമ്പനി പ്രതിനിധിക്കോ വ്യക്തികള്‍ക്കോ റോയല്‍ ഒമാന്‍ പോലീസിനെ സമീപിച്ചാല്‍ പബ്ലിക് കീ ഇന്‍ഫ്രാസ്ട്രക്ചര്‍ (പികെഐ) ലഭിക്കും. ഇത് ഉപയോഗിച്ച് റസിഡന്‍സ് കാര്‍ഡ് പുതുക്കുന്നതിനുള്ള ഫോം ഓണ്‍ലൈന്‍ വഴി പൂരിപ്പിക്കാന്‍ സാധിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.