Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരീസിലേക്ക് ഒമാന്‍ എയറിന്റെ സര്‍വീസ്

മസ്‌കത്ത്: പാരീസിലേക്ക് ഒമാന്‍ എയറിന്റെ സര്‍വീസ് വര്‍ധിപ്പിക്കുന്നു. ആഴ്ചയില്‍ ഏഴ് ദിവസവും ഒക്‌ടോബര്‍ 30 മുതല്‍ സര്‍വീസ് നടക്കും. ആഴ്ചയില്‍ അഞ്ച് ദിവസങ്ങളിലാണ് ഇതുവരെ സര്‍വീസ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയാണ് സര്‍വീസ് ആഴ്ചയില്‍ ഏഴ് ദിവസവും നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ഒമാന്‍ എയര്‍ ഡെപ്യൂട്ടി ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ബുസൈദി പറഞ്ഞു. 2009ലാണ് ആദ്യമായി ഒമാന്‍ എയര്‍ പാരീസിലേക്ക് സര്‍വീസ് നടത്തുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.